24 June Thursday

നെടുമങ്ങാട് യുവമോര്‍ച്ച നേതാവ് 
സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

ജയകുമാറിന് സിപിഐ എം ഏരിയ സെക്രട്ടറി ആര്‍ ജയദേവന്‍ പതാക കൈമാറുന്നു

നെടുമങ്ങാട്  > യുവമോര്‍ച്ച നേതാവ് സംഘടനയില്‍നിന്നും ബിജെപി അംഗത്വത്തില്‍നിന്നും രാജിവച്ച് കുടുംബസമേതം സിപിഐ എമ്മിനൊപ്പം. കര്‍ഷക മോര്‍ച്ച ജില്ലാ ഘടകത്തിലെ അംഗവും വെമ്പായം പഞ്ചായത്ത്‌ സെക്രട്ടറിയുമായ വേറ്റിനാട് ജയകുമാറും കുടുംബവുമാണ് സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചത്.
 
സിപിഐ എം വെമ്പായം ലോക്കല്‍ കമ്മിറ്റി ജയകുമാറിന്‌ സ്വീകരണം നല്‍കി. ഏരിയ സെക്രട്ടറി അഡ്വ. ആര്‍ ജയദേവന്‍ പതാക കൈമാറി ജയകുമാറിനെ സ്വീകരിച്ചു. ലോക്കല്‍ സെക്രട്ടറി ജി പുഷ്പരാജന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ വി ശ്രീകാന്ത്, എസ് കെ ബിജുകുമാര്‍, എ എം ഫറൂഖ്, വി നാരായണന്‍ നായര്‍, എ നൗഷാദ്, എം സതീശന്‍, എസ്എസ് സുനില്‍കുമാര്‍, ആര്‍ കെ സുനില്‍കുമാര്‍, എം കാര്‍ത്തികേയന്‍, രാജേഷ് കണ്ണന്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top