24 June Thursday

മലപ്പുറം പന്തല്ലൂരിൽ കടലുണ്ടിപുഴയിൽ രണ്ട്‌ കുട്ടികൾ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

മലപ്പുറം > ആനക്കയം പന്തല്ലൂർ മില്ലിൻപടിയിൽ കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ രണ്ട്‌ കുട്ടികൾ മരിച്ചു. ഒരാൾക്കായി തെരച്ചിൽ തുടരുന്നു. പകൽ ഒരു മണിയോടെയാണ്‌ സംഭവം. ഫാത്തിമ ഫിദ (12), ഫാത്തിമ ഇഫ്‌റത്ത്‌ (18) എന്നിവരാണ്‌ മരിച്ചത്‌. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഒപ്പമുണ്ടായിരുന്ന ഫസ്‌മിയ ഷെറിന്‌ (15) വേണ്ടി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്‌. ഒരു കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top