കൊച്ചി
റിയോയിൽ 2016ലെ ഒളിമ്പിക്‌സിൽ 800 മീറ്ററിൽ ട്രാക്കിലിറങ്ങിയ മലയാളി അത്‌ലീറ്റ് ജിൻസൺ ജോൺസൺ ഇക്കുറി ടോക്യോയിലേക്കില്ല. കോവിഡ് ബാധിച്ചശേഷം പൂർണതോതിൽ പരിശീലനം സാധ്യമാകാത്ത സാഹചര്യത്തിലാണ് ഒളിമ്പിക്‌സ് യോഗ്യതയ്‌ക്ക് ശ്രമിക്കേണ്ടെന്ന് തീരുമാനിച്ചത്. അതിനാൽ നാളെ പട്യാലയിൽ ആരംഭിക്കുന്ന ഇന്റർസ്‌റ്റേറ്റ് മീറ്റിൽ മുപ്പതുകാരൻ ഉണ്ടാകില്ല. ഇന്ത്യയിലെ അത്‌ലീറ്റുകൾക്ക് ഒളിമ്പിക്‌സ് യോഗ്യതയ്‌ക്കു അവസാന അവസരമാണ്.
ബംഗളൂരുവിലെ ഇന്ത്യൻ ക്യാമ്പിൽ ഒളിമ്പിക്‌സ് ലക്ഷ്യമിട്ടുള്ള പരിശീലനത്തിനിടെ ഏപ്രിലിലാണ് കോവിഡ് ബാധിച്ചത്. നെഗറ്റീവ് ആയശേഷം പരിശീലനം ഊട്ടിയിലാണ്. കോവിഡുണ്ടാക്കിയ ആരോഗ്യപ്രശ്‌നങ്ങൾ മാറിവരുന്നേയുള്ളു. അടുത്തവർഷം നടക്കുന്ന ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസുമാണ് ലക്ഷ്യമെന്ന് ജിൻസൺ പറഞ്ഞു. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയിരുന്നു. രണ്ടിലും ദേശീയ റെക്കോഡുകാരനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..