24 June Thursday

കടമെടുപ്പ്‌ പരിധി 5 ശതമാനമാക്കണം ; കേരളം കേന്ദ്രത്തിന്‌ കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021



തിരുവനന്തപുരം
സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധി ആഭ്യന്തര സംസ്ഥാന മൊത്ത ഉൽപ്പാദനത്തിന്റെ അഞ്ചു ശതമാനമായി ഉയർത്തണമെന്ന്‌ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്‌ അയച്ച കത്തിൽ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.

ഇത്‌ പൂർണമായും ഉപാധിരഹിതമാക്കണം. ജിഎസ്‌ടി നഷ്ടപരിഹാരത്തിന്‌ എടുക്കുന്ന വായ്‌പ പൂർണമായും സംസ്ഥാന ബാധ്യതയായാണ്‌ കണക്കാക്കുന്നത്‌. ഈ സാഹചര്യത്തിൽ കടമെടുപ്പ്‌ പരിധി ഉയർത്തിയേ മതിയാകൂ. രണ്ടാംതരംഗം സംസ്ഥാന സമ്പദ്‌ഘടനയ്‌ക്ക്‌ വലിയ ആഘാതം സൃഷ്ടിച്ചു. തുടർച്ചയായ പ്രകൃതി ദുരന്തങ്ങളിൽ സംസ്ഥാനം ഞെരുങ്ങുകയാണ്‌. സമൂഹത്തിനാകെ സർക്കാർ സഹായം ആവശ്യമാകുന്നു.  തകർന്ന സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും ഇടപെടൽ ആവശ്യമാണ്‌. ഈ  സാഹചര്യത്തിൽ അധിക കടമെടുക്കൽ മാത്രമാണ്‌ പോംവഴിയെന്നും കത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top