KeralaCinemaMollywoodLatest NewsNewsEntertainment

ഡബ്ള്യു.സി.സിയുണ്ട്, മറ്റേ സി.സിയുണ്ട്, മറിച്ച സി.സിയുണ്ട്, ഒരാവശ്യം വന്നപ്പോ ഒരാളും തിരിഞ്ഞു നോക്കിയില്ല: സാന്ദ്ര

മൂന്ന് പെൺകുട്ടികൾ മരിച്ചു കഴിഞ്ഞപ്പോൾ എല്ലാ സംഘടനകളും കൊടികുത്തി വന്നു, പക്ഷെ അതുവരെ ആരും തിരിഞ്ഞു നോക്കിയില്ല

തിരുവനന്തപുരം: സ്ത്രീപക്ഷ സംടഘനകൾക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ അഭിനേത്രി സാന്ദ്ര തോമസിനെ ട്രോളി സോഷ്യൽ മീഡിയ. Wcc യെ കുറിച്ചും മറ്റു പ്രസ്ഥാനങ്ങളെക്കുറിച്ചും ആശുപത്രിയിൽ വച്ച് സാന്ദ്ര പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

Also Read:അമ്മയെ നഷ്ടമായതിന് പിന്നാലെ ജോലിയും നഷ്ടമാകും: മുൻകൂർ ജാമ്യാപേക്ഷയിൽ ഡോ. രാഹുലിനെ മർദ്ദിച്ച പോലീസുകാരൻ

താരസംഘടനകളായ wcc യെയും മറ്റും വിമർശിക്കുകയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സപ്പോർട്ട് ചെയ്യുകയുമാണ് സാന്ദ്ര തോമസ് ചെയ്തത്. താൻ ഐ സി യു വിൽ കിടന്നപ്പോൾ സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്ന ആരെയും ഇങ്ങോട്ട് കണ്ടില്ലെന്നും, എന്നാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ പലരും നന്നായി സഹകരിച്ചുവെന്നുമാണ് നടിയുടെ ചർച്ചയാകുന്ന വിഡിയോയിൽ പറയുന്നത്.

മൂന്ന് പെൺകുട്ടികൾ മരിച്ചപ്പോൾ കൊടിയും പിടിച്ചു വന്നവർ ഇത്രകാലം എവിടെയായിരുന്നുവെന്നും നടി ചോദിച്ചു. മമ്മൂക്കയെ പോലെയുള്ളവരൊക്കെ സുഖവിവരങ്ങൾ അന്വേഷിച്ചുവെന്നും മറ്റു സ്ത്രീപക്ഷ സംഘടനകളിൽ നിന്ന് ആരും തിരിഞ്ഞ് നോക്കിയില്ലെന്നും സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button