23 June Wednesday

മലയാളം മിഷൻ അധ്യാപകരും കുട്ടികളും കെയർ ഫോർ കേരളയിലേക്ക്‌ നാല്‌ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

 
ദുബായ്‌> ദുബായിൽ  മലയാളം മിഷൻ ക്ലാസ്സുകളിൽ നിന്നും അധ്യാപകരും കുരുന്നുകളും രക്ഷിതാക്കളും ചേർന്ന് ശേഖരിച്ച  4 ലക്ഷത്തിൽ അധികം ഇന്ത്യൻ രൂപ  കെയർ ഫോർ കേരളയിലേക്ക്‌ നൽകി.  കേരളത്തിന് ഒരു കൈത്താങ്ങ് എന്ന കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരം നോർക്ക roots രൂപം കൊടുത്ത പദ്ധതിയാണ്‌ കെയർ ഫോർ കേരള.

ദുബായ് മലയാളം മിഷൻ കൺവീനർ പി ശ്രീകല നോർക്ക ഡയറക്ടർ  ഓ വി മുസ്‌തഫക്ക് തുക കൈമാറി.

മാതൃഭാഷ  പഠിപ്പിക്കുക എന്ന ഉന്നതമായ ദൗത്യത്തിനൊപ്പം ഇത്തരം പ്രവർത്തികളിലൂടെ കുഞ്ഞുങ്ങളെ നാടിൻറെ നന്മകളോട് ചേർത്ത് നിർത്തുന്ന മലയാളം മിഷനും അധ്യാപകരും ചെയ്യുന്നത് മഹത്തരമായ സാംസ്ക്കാരിക പ്രവർത്തനം ആണെന്ന് ശ്രീ ഓ വി മുസ്തഫ അഭിപ്രായപ്പെട്ടു.

ദുബായ് മലയാളം മിഷന്റെ അഭിമാന നിമിഷം ആണ് ഇതെന്നും അധ്യാപകരോടും രക്ഷിതാക്കളോടും നന്ദി പറയുന്നതായും കൺവീനർ ജോയിന്റ് കൺവീനർ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ അഭിപ്രായപ്പെട്ടു .

ജോയിന്റ് കൺവീനർ സുജിത ദുബായ് മലയാളം മിഷൻ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ പ്രദീപ് തോപ്പിൽ അനീഷ് മണ്ണാർക്കാട് എന്നിവരും അധ്യാപകൻ ആയ നജീബും ചടങ്ങിൽ പങ്കെടുത്തു.   
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top