KeralaLatest NewsNews

രേഷ്മ ഭര്‍ത്താവില്‍ നിന്നു പോലും പത്ത് മാസം ഗര്‍ഭം ഒളിപ്പിച്ചു വച്ചു എന്നത് അവിശ്വസനീയം

ചോര കുഞ്ഞിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ഏറെ

ചാത്തന്നൂര്‍: പൊക്കിള്‍കൊടിപോലും മുറിച്ച് മാറ്റാതെ ചോര കുഞ്ഞിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച രേഷ്മയുടെ പ്രവര്‍ത്തികളിലും മൊഴികളിലും ദുരൂഹതകള്‍ ഏറെ. സംസ്ഥാനത്ത് ഏറെ ഞെട്ടലുളവാക്കിയ വാര്‍ത്തയായിരുന്നു കല്ലുവാതുക്കല്‍ വരിഞ്ഞം ഊഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മ എന്ന 22 കാരിയായ അമ്മയുടെ ചെയ്തികള്‍. രേഷ്മ പറഞ്ഞ കാര്യങ്ങള്‍ പൊലീസ് ഇപ്പോഴും മുഖവിലക്കെടുത്തിട്ടില്ല.

Read Also : മക്കൾ പ്രായപൂർത്തിയായാലും പിതാവ് ചിലവിന് നല്‍കണം: സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി

രേഷ്മ ഗര്‍ഭിണിയായിരുന്നപ്പോഴും പ്രസവിച്ചപ്പോഴും ഭര്‍ത്താവ് വിഷ്ണുവിനൊപ്പമായിരുന്നു താമസം. രേഷ്മയുടെ വീട്ടില്‍ വിഷ്ണുവും രേഷ്മയുടെ മാതാപിതാക്കളായ സുദര്‍ശനന്‍ പിള്ളയും സീതയും രേഷ്മയുടെ സഹോദരി രശ്മിയുമുണ്ടായിരുന്നു. രേഷ്മ ഗര്‍ഭിണിയാണെന്ന കാര്യം ഇവരാരുമറിഞ്ഞില്ല എന്നതാണ് സംശയത്തിനിട നല്‍കുന്നത്. ഭര്‍ത്താവില്‍ നിന്നു പോലും പത്ത് മാസം ഗര്‍ഭം ഒളിപ്പിച്ചു വച്ചു എന്നതും ഭര്‍ത്താവ് ഇതറിഞ്ഞതേയില്ല എന്നതും അവിശ്വസനീയമാണ്. വിഷ്ണുവിനെയും അന്ന് പോലീസ് പല തവണ ചോദ്യം ചെയ്യുകയും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അതിന് ശേഷം നാല് മാസം മുമ്പാണ് വിഷ്ണു ദുബായിലേക്ക് പോയത്. രേഷ്മയും വിഷ്ണുവും പ്രണയവിവാഹിതരാണ്. മൂന്നര വയസ്സുള്ള ഒരു പെണ്‍കുഞ്ഞ് കൂടി രേഷ്മയ്ക്കുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button