23 June Wednesday

കൊടകര കുഴൽപ്പണക്കേസ്‌; വിശദീകരണത്തിന് എൻഫോഴ്സ്മെൻറ് വീണ്ടും സാവകാശം തേടി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

കൊച്ചി > ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ വിശദീകരണത്തിന് എൻഫോഴ്സ്മെൻറ് വീണ്ടും സാവകാശം തേടി. ഇത് മൂന്നാം തവണയാണ് ഇ.ഡി.സാവകാശം തേടുന്നത്. ബുധനാഴ്‌ച രണ്ടാഴ്‌ച സമയംകൂടി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. കേസിൽ നേരത്തെ ഇ.ഡിക്ക് കോടതി സാവകാശം അനുവദിച്ചിരുന്നു.

കളളപ്പണത്തിൻ്റെ ഉറവിടം ഇ.ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ  ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് അശോക് മേനോനാണ് കേസ് പരിഗണിച്ചത്. പരാതി നൽകിയിട്ടും എൻഫോഴ്സ്മെൻറ് അന്വേഷണം നടത്തുന്നില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top