KeralaLatest NewsNews

കേരളം ആശങ്കയിൽ: അഞ്ച് ഡാമുകള്‍ക്ക് തീവ്രവാദ ഭീഷണിയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ഡാമിലെ തല്‍സമയ ദൃശ്യങ്ങള്‍ ചെറുതോണിയിലും തിരുവനന്തപുരത്തുമായി വിശകലനം ചെയ്യും.

ഇടുക്കി: കേരളത്തെ ആശങ്കയിലാക്കി തീവ്രവാദ ഭീഷണിയുണ്ടെന്നു രസഹ്യാന്വേഷണ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ അഞ്ച് ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ തീരുമാനം.

ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലാറൂട്ടി ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് രഹസ്യ അന്വേഷണ വിഭാഗം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ ഡാമുകളില്‍ സിസിടിവി സ്ഥാപിച്ച്‌ നിരീക്ഷണം ശക്തമാക്കും. അതിനായുള്ള അടിയന്തര നടപടികള്‍ ആരംഭിച്ചു.

ഡാമിലെ തല്‍സമയ ദൃശ്യങ്ങള്‍ ചെറുതോണിയിലും തിരുവനന്തപുരത്തുമായി വിശകലനം ചെയ്യും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button