Latest NewsNewsIndiaCrime

40കാരനെ അടിച്ചുകൊന്ന പൊലീസുകാരൻ അറസ്റ്റിൽ

സേലം: തമിഴ്നാട്ടിൽ എടപ്പെട്ടി സ്വദേശിയായ 40കാരനെ പാപനായ്ക്കൻപട്ടി ചെക്പോസ്റ്റിൽ വെച്ച് പൊലീസുകാരൻ ദാരുണമായി അടിച്ചുകൊന്നു. ചൊവാഴ്ച വൈകീട്ടാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ബോധരഹിതനായ യുവാവിനെ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ബുധനാഴ്ച രാവിലെ മരണപ്പെട്ടു.

സംഭവത്തിൽ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ പെരിയസാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണിൽ സംഭവം പകർത്തിയ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലായി.

സേലം തുമ്പൽ റോഡിൽ കട നടത്തുന്ന മുരുകേശൻ മദ്യം വാങ്ങിക്കാനായി പോയി തിരിച്ചുവരുന്നതിനിടെയ്ക്ക് പാപനായ്ക്കൻപട്ടി ചെക്പോസ്റ്റിൽ വെച്ച് പൊലീസ് ചോദ്യം ചെയ്തു. മദ്യപിച്ച് ലക്കുകെട്ട മുരുകേശന് ഇത് ഇഷ്ടപ്പെട്ടില്ല. ഇയാൾ പൊലീസുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.

ഇതോടെ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ പെരിയസാമി മുരുകേശനെ ആക്രമിച്ചു. തലയിൽ സാരമായി പരിക്കേറ്റ മുരുകേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button