24 June Thursday

കോഴക്കേസ്‌ സംബന്ധിച്ച്‌ ഒന്നും പറയാനില്ല; കള്ളക്കേസ്‌ എടുക്കുന്നെന്ന്‌ സുരേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

കാസർകോട്‌ > ബിജെപി തെരഞ്ഞെടുപ്പ്‌ കോഴക്കേസ്‌ സംബന്ധിച്ച്‌ ഒന്നും പറയാനില്ലെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കെ സുന്ദരയ്‌ക്ക്‌ പണംനൽകിയതു സംബന്ധിച്ച ചോദ്യങ്ങൾക്കും മറുപടിയുണ്ടായില്ല.

ബിജെപി നേതാക്കൾക്കെതിരെ സർക്കാർ കള്ളക്കേസ്‌ എടുക്കുകയാണ്‌. പ്രസീത അഴീക്കോട്‌ നടത്തുന്നത്‌ കള്ളപ്രചാരണമാണ്‌. രാമനാട്ടുകര സ്വർണക്കടത്ത്‌ പ്രതികളെ സംരക്ഷിക്കാൻ നീക്കമുള്ളതായും സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top