23 June Wednesday

വിസ്‌മയയുടെ മരണം : ഐജി ഹർഷിത അട്ടല്ലൂരി ഇന്ന്‌ തെളിവെടുക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021


കൊല്ലം> സ്ത്രീധന പീഡനത്തെ തുടർന്ന്‌ കൊല്ലം പോരുവഴിയിൽ വിസ്‌മയ മരിച്ച സംഭവത്തിൽ  കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും.  വിസ്മയയുടെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം പ്രതി ഭർത്താവ്‌ കിരൺകുമാറിനെതിരെ  കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. റിമാന്‍ഡിലുള്ള പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

വിസ്മയയുടെ മരണത്തില്‍ അന്വേഷണം  കിരണിന്റെ വീട്ടുകാരിലേക്ക് നീളും.  രാവിലെ 11 ന്‌  നിലമേല്‍ കൈതോടുള്ള വിസ്മയയുടെ വീട്ടിലാകും ഐജി  ആദ്യ സന്ദര്‍ശിക്കുക. പിന്നീട് ശാസ്താംകോട്ട പോരുവഴിയിലുള്ള കിരണിന്റെ വീട്ടിലേക്ക് പോകും. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനിലൂടെ അന്വേഷണ പുരോഗതി വിലയിരുത്തിയ ഹര്‍ഷിത അട്ടല്ലൂരി ഇന്ന് ഇവരെ നേരില്‍ കാണും. ഉച്ചയ്ക്ക് ഒരു മണിക്കാണ് ഉദ്യോഗസ്ഥ യോഗം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top