23 June Wednesday

മലയാളി താരങ്ങൾക്ക്‌ അഞ്ചുലക്ഷം വീതം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

image credit olympics.com


തിരുവനന്തപുരം
ടോക്യോ ഒളിമ്പിക്‌സിന്‌ യോഗ്യത നേടിയ മലയാളി കായികതാരങ്ങൾക്ക്‌ സർക്കാർ അഞ്ചുലക്ഷം രൂപവീതം നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാരാലിമ്പിക്സിന് യോഗ്യത നേടിയ സിദ്ധാർഥ ബാബുവിനും സഹായം നൽകും. സർക്കാർ 55 ലക്ഷം രൂപയാണ്‌ അനുവദിച്ചത്‌. പരിശീലനത്തിനും അനുബന്ധ സൗകര്യങ്ങൾക്കുമായാണിത്‌.

കെ ടി ഇർഫാൻ, മുഹമ്മദ്‌ അനസ്‌, വി കെ വിസ്‌മയ, ജിസ്‌ന മാത്യു, നോഹ നിർമൽ ടോം, എം ശ്രീശങ്കർ, പി ആർ ശ്രീജേഷ്‌, പി യു ചിത്ര, എം പി ജാബിർ, യു കാർത്തിക്‌ എന്നിവർക്കാണ്‌ തുക ലഭിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top