23 June Wednesday

3 കോടി കടന്ന്‌ രോഗികൾ ; പ്രതിദിന രോഗികൾ 42,640

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ സ്ഥിരീകരിച്ചവർ മൂന്നു കോടി കടന്നു. അമേരിക്കയിൽമാത്രമാണ്‌ മൂന്നു കോടിയിലേറെ രോഗം റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളത്‌.  3.44 കോടി. 2020 ജനുവരി 30നാണ്‌ ഇന്ത്യയിൽ ആദ്യമായി കോവിഡ്‌ സ്ഥിരീകരിച്ചത്‌. 323 ദിവസമെടുത്ത്‌ 2020 ഡിസംബർ 18ന്‌ ഒരു കോടി കടന്നു. രണ്ടാം വ്യാപനം തീവ്രമായതോടെ 136 ദിവസമെടുത്ത്‌ മെയ്‌ മൂന്നിന്‌ രണ്ടു കോടിയിലെത്തി. പിന്നീട്‌ 50 ദിവസംകൊണ്ട്‌ രണ്ടു കോടിയിൽനിന്ന്‌ മൂന്നു കോടിയിലെത്തി.

അതേസമയം, പ്രതിദിന രോഗികൾ 42,640 ആയി ചുരുങ്ങി. 91 ദിവസത്തിനുശേഷമാണ്‌ അമ്പതിനായിരത്തിൽ കുറയുന്നത്‌. 1167 പേർകൂടി മരിച്ചു. ആകെ മരണം 3.90 ലക്ഷത്തിലേറെയായി. രോഗസ്ഥിരീകരണ നിരക്ക്‌ 15 ദിവസമായി അഞ്ച്‌ ശതമാനത്തിൽ താഴെയാണ്‌.

22 കോടി ഡോസ്‌ ലഭ്യമാക്കുമെന്ന്‌ കേന്ദ്രം
കോവിഡ്‌ വാക്‌സിൻ ക്ഷാമം തുടരില്ലെന്നും ജൂലൈയിൽ 22 കോടി  ഡോസ്‌ ലഭ്യമാക്കുമെന്നും കേന്ദ്ര സർക്കാർ. 18–-44 പ്രായക്കാർക്കും വാക്‌സിനേഷൻ ആരംഭിച്ച തിങ്കളാഴ്‌ച 88.09 ലക്ഷം  ഡോസ്‌ കുത്തിവച്ചെന്ന്‌ ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷൺ പറഞ്ഞു.  തിങ്കളാഴ്‌ച കുത്തിവയ്‌പെടുത്തവരിൽ 46 ശതമാനം സ്ത്രീകളും 53 ശതമാനം പുരുഷന്മാരുമാണ്‌. കുത്തിവയ്‌പുകളിൽ 63.7 ശതമാനവും ഗ്രാമങ്ങളിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top