KeralaLatest NewsNews

ആലപ്പുഴയില്‍ പത്തൊൻപതുകാരി ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ : ആലപ്പുഴയില്‍ വളളിക്കുന്നത്ത് വിഷ്‌ണുവിന്‍റെ ഭാര്യ സുചിത്രയെയാണ് ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. രാവിലെ പതിനൊന്നരയോടെയാണ് സുചിത്രയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയതെന്നാണ് ഭര്‍തൃമാതാവ് നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read Also : പ്രവാസി തണല്‍ പദ്ധതി നിലവില്‍ വന്നു : ഇപ്പോൾ അപേക്ഷിക്കാം 

സുചിത്രയുടെ ഭര്‍ത്താവ് വിഷ്‌ണു സൈനികനാണ്. നിലവില്‍ ഇയാള്‍ ഉത്തരാഖണ്ഡിലാണ് ഉള്ളത്. മൂന്ന് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. സംഭവസമയത്ത് സുചിത്രയുടെ ഭര്‍തൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

shortlink

Related Articles

Post Your Comments


Back to top button