KeralaNattuvarthaLatest NewsNewsCrime

പ്രസവ വിവരം വീട്ടുകാരില്‍ നിന്നും മറച്ചുവെച്ചു: ഡിഎന്‍എ പരിശോധന തിരിച്ചടിയായി, ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മ പിടിയിൽ

കുട്ടിയുടെ മരണശേഷം അമ്മയെ കണ്ടെത്താനായി പൊലീസ് ഡിഎന്‍എ പരിശോധന നടത്തി

കൊല്ലം : കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂട്ടത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മയെ കണ്ടെത്തി. കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്മ എന്ന ഇരുപത്തിരണ്ടുകാരിയാണ് കുഞ്ഞു ജനിച്ചയുടനെ ഉപേക്ഷിച്ചത്. കരിയിലക്കുഴിയില്‍ നിന്നും കണ്ടെത്തിയ കുഞ്ഞ് പിന്നീട് മരിച്ചിരുന്നു.

read alsകുഞ്ഞിന് പാല് കൊടുക്കുന്ന പേളി, വിമർശനം: മറയ്‌ക്കേണ്ട ഭാഗങ്ങളൊക്കെ മറച്ചു തന്നെയാണ് പാല് കൊടുക്കുന്നതെന്നു മറുപടി

കുട്ടിയുടെ മരണശേഷം അമ്മയെ കണ്ടെത്താനായി പൊലീസ് ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. ഇതിലൂടെയാണ് അമ്മയെ കണ്ടെത്താനായത്. രേഷ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രസവ വിവരം യുവതി വീട്ടുകാരില്‍ നിന്നും മറച്ചുവെക്കുകയായിരുന്നുവെന്നും പ്രസവിച്ച ഉടന്‍ രേഷ്മ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button