KeralaLatest NewsNews

മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വെളിച്ചത്തു വരണം : വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചുറാണി

കൊല്ലം : ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലമേല്‍ സ്വദേശിനി വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചുറാണി. സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ മരണം ഞെട്ടിക്കുന്നതാണെന്നും കാരണം വെളിച്ചത്തു വരണമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Read Also : സംസ്ഥാനത്ത് നാലു വയസ്സുകാരന് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്

“ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ സമൂഹം ജാഗ്രതയോടെ നിലകൊള്ളണം. നമ്മുടെ പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്”, മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ മരണം സത്യത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്. ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കാണപ്പെട്ടത്. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ തീര്‍ച്ചയായും വെളിച്ചത്തു വരണം. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ജാഗ്രതയോടെ നിലകൊള്ളണം. നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്. വിസ്മയയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു..

വിസ്മയക്ക് ആദരാഞ്ജലികള്‍

സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകൾ വിസ്മയയുടെ മരണം സത്യത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. ഭർതൃ വീട്ടിൽ…

Posted by J. Chinchurani on Monday, June 21, 2021

shortlink

Related Articles

Post Your Comments


Back to top button