KeralaNattuvarthaLatest NewsNews

‘എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണം, സംസ്ഥാനം കടന്നുപോകുന്നത് വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെ’: ധനമന്ത്രി

സംസ്ഥാനത്തിന്റെ വരുമാനം കുറയുന്ന സ്ഥിതിയാണ് നിലവിലുള്ളത്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കടന്നുപോകുന്നത് വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങള്‍ നികുതിയടക്കാന്‍ മടിക്കുകയാണെന്നും സംസ്ഥാനത്തിന്റെ വരുമാനം കുറയുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യമന്ത്രി പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും നികുതി ജി.എസ്.ടി യുടെ പരിധിയിൽ വരുത്തുന്നത് സംസ്ഥാനത്തിന്റെ വരുമാനം കുറയ്ക്കുമെന്നും അതിനാൽ അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ സംസ്ഥാന സർക്കാരിന് ആകില്ലെന്നും മന്ത്രി പറഞ്ഞു.

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും കോവിഡ് സാഹചര്യത്തില്‍ 14 ലക്ഷം പ്രവാസികള്‍ തൊഴിൽ രഹിതരായി സംസ്ഥാനത്ത് തിരിച്ചെത്തിയത് സർക്കാരിന്റെ വരുമാനത്തിൽ കുറവുണ്ടാക്കിയെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button