22 June Tuesday

വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉടൻ തുറക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

തിരുവനന്തപുരം > സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉടൻ തുറക്കുമെന്ന്‌ ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡും ലോക്‌ഡൗണും ഏറ്റവും പ്രതികൂലമായി ബാധിച്ച മേഖലയാണിത്‌.

ഈ മേഖലയിലെ ടൂറിസം ഗൈഡുമാരുൾപ്പെടെയുള്ളവരെ സഹായിക്കും. ഇതിനായി ഇൻസെന്റീവ്‌ ഏർപ്പെടുത്തും. വിദേശ, ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികൾ നടപ്പാക്കും. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ വരവ്‌ വർധിപ്പിക്കാൻ നടപടിയെടുക്കും. പഞ്ചായത്തുകളിൽ ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top