22 June Tuesday

മുട്ടില്‍ മരം മുറി: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ കൂടുതല്‍ വാദത്തിനായി മാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

കൊച്ചി> മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി കൂടുതല്‍ വാദത്തിനായി നാളത്തേക്ക് മാറ്റി. ആകെയുള്ള 43 കേസുകളില്‍  37 ലും ഹര്‍ജിക്കാര്‍ പ്രതികളാണന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഒരു പ്രതിക്കെതിരെ  വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി എഷാജി അറിയിച്ചു.പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരുടെ
ജാമ്യഹര്‍ജികളാണ് ജസ്റ്റിസ് കെ.ഹരിപാല്‍ പരിഗണിച്ചത്.

അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വേട്ടയാടുകയാണന്നും  ഹര്‍ജിക്കാര്‍ ആരോപിച്ചു.
വന ഭൂമിയില്‍ നിന്ന് ഈട്ടിത്തടി വെട്ടിക്കടത്തിയെന്നാരോപിച്ചാണ് പ്രതികള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുള്ളത്  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top