കൊല്ലം> പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്‌മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരൺകുമാറിന്‍റെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയേക്കും. സംഭവത്തിന്‌ശേഷം ഒളിവിലായിരുന്ന കിരൺകുമാർ ഇന്നലെ രാത്രിയാണ് ശൂരനാട് പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയത്. അതേസമയം തന്റെ മകൾ ആത്‌മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നും വിസ്‌മയയുടെ അച്‌ഛനും സഹോദരനും പറഞ്ഞു.
വിസ്മയയുടെ മരണ കാരണം വ്യക്തമാക്കുന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടും ഇന്ന് പൊലീസിന് ലഭിക്കും. വിസ്മയയുടെ നിലമേലിലെ വീട്ടിൽ വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ ഇന്ന് സന്ദർശനം നടത്തും. കൊട്ടാരക്കര മൊബൈൽ എൻഫോഴസ്‌മെൻറ് യൂണിറ്റിന് കീഴിൽ അസിസ്‌റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറാണ് കിരൺകുമാർ.
നിലമേല്‍ സ്വദേശിനിയായ വിസ്മയ (24) പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചെന്ന വിവരം ഇന്നലെ പുലര്‍ച്ചെയാണ് വീട്ടുകാര്‍ അറിയുന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ സ്ത്രീധനത്തിന്‍റെ പേരില്‍ വിസ്മയയെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
മര്‍ദനത്തിലുണ്ടായ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്മയ കുടുംബത്തിന് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ വിസ്മയ മരിച്ചെന്ന വിവരം കുടുംബം അറിഞ്ഞത്. 100 പവൻ സ്വർണവും 1.25 എക്കർ സ്‌ഥലവും 14 ലക്ഷത്തിന്റെ കാറുമാണ് സ്‌ത്രീധനമായി നൽകിയിരുന്നത്. ഇത് പോര എന്ന് പറഞ്ഞായിരുന്നു മർദനം. കാറിനെ ചൊല്ലിയാണ് കൂടുതൽ മർദനം.
2020 മെയിലാണ് വിസ്മയയും കിരണ്‍കുമാറുമായുളള വിവാഹം. വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ കൊല്ലം റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..