21 June Monday

നന്ദൻകോട്‌ ദമ്പതികളും മകളും മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

മരിച്ച മനോജ്‌, മകൾ അമൃത, രഞ്‌ജു

തിരുവനന്തപുരം>  നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാർ (42), ഭാര്യ രഞ്ജു‐(38), മകള്‍ അമൃത(16) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചയോടെ വീടിനുള്ളിലാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്. മനോജ് പുലര്‍ച്ചെ ഒന്നരയോടെയും ഭാര്യയും മകളും മൂന്നരയോടെയുമാണ് മരിച്ചതെന്നാണ് പൊലീസ്‌ പറയുന്നത്‌. സ്വർണപണിക്കാരനായിരുന്നു മനോജ്‌. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top