KeralaLatest NewsNews

മലപ്പുറത്ത് വീണ്ടും കൊലപാതകം : വയോധികയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

തവനൂർ : മലപ്പുറം തവനൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയ്യാത്തൂട്ടി(70) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്‌ 6 മണിയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : കോവിഡ് വാക്സിനേഷൻ : കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിന്‍ നയം ഇന്ന് മുതൽ പ്രാബല്യത്തില്‍  

ഇവർക്ക് ഭക്ഷണം നൽകാൻ എത്തിയ അടുത്തുള്ള യുവാവാണ് സംഭവം പൊലീസിനെ അറിയിച്ചത്. തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സ്വർണാഭരണ മോഷണം ലക്ഷ്യമിട്ടുള്ള കൊലപാതകം എന്നാണ് സൂചന.

വെള്ളിയാഴ്ച സമാനരീതിയിൽ മറ്റൊരു സ്ത്രീയും സമീപ പ്രദേശത്ത് കൊല്ലപെട്ടിരുന്നു. തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ(65)യെയാണ് വീട്ടിലെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മരണത്തിനും പിന്നിൽ ഒരേ സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു.

എന്നാൽ ആരെയും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ ജനങ്ങൾ ജാഗ്രത പുലർത്താൻ പൊലീസ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ഊർജിതമായ അന്വേഷണം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button