21 June Monday

രാമനാട്ടുകര കാർ അപകടത്തിൽ ദുരൂഹത: 7 പേർ കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021


കോഴിക്കോട്‌>  രാമനാട്ടുകര എയർപോർട്ട് റോഡിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചു യുവാക്കളുടെ  മരണത്തിനിടയാക്കിയ  വാഹനാപകടത്തിൽ ദുരൂഹത. മറ്റു 2 വാഹനങ്ങളും ഏഴു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മരണപ്പെട്ടവരുമായി ബന്ധമുള്ളതായാണ് പോലീസ് നിഗമനം.ഇവർ സഞ്ചരിച്ച കാർ ,അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന് സഞ്ചരിച്ചതായും സൂചനയുണ്ട്.

കസ്റ്റഡിയിലുള്ളവരെ ഫറോക്ക് സ്റ്റേഷനിൽ പോലീസിൻ്റെ സംയുക്ത സംഘം ചോദ്യം ചെയ്തു വരികയാണ്. സംഘത്തിന് സ്വർണക്കടത്തുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.
കസ്റ്റഡിയിലുള്ളവരിൽ കൂടുതൽ പേരും  വിവിധ കേസുകളിൽ ഉൾപ്പെട്ടവരാണെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം .

വിവിധ മേഖലകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള സൂചന പ്രകാരമാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.

യുവാക്കൾ സഞ്ചരിച്ച ബെലോറെ വാഹനം സിമൻറ്‌ ലോറിയിൽ ഇടിച്ചാണ്‌ അപകടം. പാലക്കാട്‌ ചെർപ്പുളശ്ശേരി സ്വദേശികളാണ്‌ മരിച്ച അഞ്ച്‌ പേരും. അമിതവേഗത്തിൽ കാർ ലോറിയിൽ വന്നിടിക്കുകയായിരുന്നുവെന്നാണ്‌ ലോറി ഡ്രൈവർ നൽകിയ മൊഴി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top