പാലക്കാട് > രാമനാട്ടുകര അപകടത്തിൽ മരിച്ച അഞ്ചു പേരുടെയും മൃതദേഹം തിങ്കളാഴ്ച രാത്രി കബറടക്കി. അപകടത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ കോവിഡ് ടെസ്റ്റിനും പോസ്‌റ്റ്‌മോർട്ടത്തിനും ശേഷമാണ് വീടുകളിൽ എത്തിച്ചത്.
വൈകിട്ട് ആറോടെ ഹുസൈനാറിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പട്ടിശേരി ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ഏഴോടെ സുബൈറിന്റെ മൃതദേഹം വീട്ടിലെത്തിച്ച് ചെമ്മൻകുഴി ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. രാത്രി എട്ടരയോടെയാണ് താഹിർഷായുടെ മൃതദേഹം വീട്ടിലെത്തിച്ചത്. പിന്നീട് ചേരിക്കല്ല് മയ്യത്തുംകര ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. രാത്രി വൈകി മറ്റു രണ്ടുപേരുടെയും മൃതദേഹവും വീട്ടിലെത്തിച്ച് കബറടക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..