KeralaMollywoodLatest NewsNewsEntertainment

മഞ്ജു സിമിയെ ഒഴിവാക്കി, അടിച്ചു പിരിഞ്ഞു: മഞ്ജുവും തമ്മില്‍ പിരിയാനുള്ള കാരണവുമായി സിമി

സുഹൃത്ത് സിമിയുമായി ചേർന്ന് 'ബ്ലാക്കീസ്' എന്ന പേരിലുള്ള യുട്യൂബ് ചാനൽ താരം ആരംഭിച്ചിരുന്നു

 തൃശൂർ :  സിനിമ- ടെലിവിഷൻ രംഗത്ത് സജീവമായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ മഞ്ജു ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരാർത്ഥികൂടിയായിരുന്നു. ഷോയില്‍ നിന്ന് പുറത്തെത്തിയതിനുശേഷം സുഹൃത്ത് സിമിയുമായി ചേർന്ന് ‘ബ്ലാക്കീസ്’ എന്ന പേരിലുള്ള യുട്യൂബ് ചാനൽ താരം ആരംഭിച്ചിരുന്നു.

എന്നാൽ ഇപ്പോൾ മഞ്ജു സിമിയെ ഒഴിവാക്കി, അടിച്ചു പിരിഞ്ഞു, എന്ന് തുടങ്ങി നിരവധി ആരോപണങ്ങള്‍ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. ഇരുവരുടെയും വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആണ്. ‘മഞ്ജുവും തമ്മില്‍ പിരിയാനുള്ള കാരണം’ എന്ന ക്യാപ്‌ഷന്‍ നല്‍കിക്കൊണ്ടാണ് സിമി വീഡിയോ പങ്ക് വച്ചത്.

read also: ‘പെണ്ണ് സർവംസഹയാണ്’ എന്ന പരമ്പരാഗത നിർവചനം തിരുത്താൻ അവൾക്ക് കഴിഞ്ഞില്ലെങ്കിൽ അത് എന്നിലെ അച്ഛന്റെ പരാജയമാണ്

വീഡിയയോയില്‍ മഞ്ജു ഈ വാർത്തയുടെ സത്യാവസ്ഥ പങ്കുവയ്ക്കുന്നു.. ”സത്യം അതല്ല കുറെ നാളായി ഇവള്‍ എന്നോട് പറയുകയാണ് ഒറ്റക്ക് ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങാന്‍. കാരണം ഞങ്ങള്‍ ഒരുമിച്ചു കാണുന്നത് വളരെ കുറവാണ് . അപ്പോള്‍ ഒരുമിച്ചുള്ള വീഡിയോകള്‍ എടുക്കാനും ബുദ്ധിമുട്ടാണ്. എന്നാല്‍ ഞാന്‍ ഒറ്റക്ക് തുടങ്ങിയാല്‍ ഒരു രക്ഷേം ഉണ്ടാകില്ല എന്ന് പറഞ്ഞൊഴിവായതാണ് ആദ്യം. അതിനുശേഷമാണ് പിന്നീട് ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങിയത്. അല്ലാതെ മഞ്ജു ഒഴിവാക്കി, ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞു എന്ന് കേള്‍ക്കുന്നതില്‍ യാതൊരു സത്യവും ഇല്ല, ആദ്യം യൂ ട്യൂബ് ചാനല്‍ ഞങ്ങള്‍ തുടങ്ങി കഴിഞ്ഞപ്പോള്‍ ആണ് ബിഗ് ബോസിലേക്ക് പോകുന്നത്. അന്ന് ആ വ്ലോഗ് മുന്‍പോട്ട് പോകുന്നതിന്റെ ഇടയില്‍, ആ ചാനലിന്റെ കമന്റ് ബോക്സില്‍ ചിലര്‍ വന്നിട്ട് പറഞ്ഞു, ആ തള്ളയേ ഒഴിവാക്കൂ, ഞങ്ങള്‍ കാണാം, സിമി ചേച്ചി മാത്രം മതി. മഞ്ജുവിനെ വേണ്ട എന്ന് പറഞ്ഞു. ”- താരം വിശദീകരിച്ചു

shortlink

Related Articles

Post Your Comments


Back to top button