21 June Monday

ജയിച്ചിട്ടും സ്വിസ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021


അസർബെയ്‌ജാൻ
ഷെർദാൻ ഷക്കീരിയുടെ ഇരട്ട ഗോൾ മികവിൽ സ്വിറ്റ്‌സർലൻഡ്‌ ഒന്നിനെതിരെ മൂന്ന്‌ ഗോളിന്‌ തുർക്കിയെ തോൽപിച്ചു. ഗ്രൂപ്പ്‌ എ യിൽ മൂന്ന്‌ കളിയും തോറ്റ്‌ തുർക്കി പുറത്തായി. സ്വിറ്റ്‌സർലൻഡിനും വെയ്‌ൽസിനും നാല്‌ പോയിന്റുണ്ട്‌. ഗോൾ ശരാശരിയിൽ വെയ്‌ൽസ്‌ പ്രീക്വാർട്ടറിൽ കടന്നു. മികച്ച മൂന്നാം സ്ഥാനക്കാരുടെ ഊഴത്തിനായി സ്വിസ്‌ കാത്തിരിക്കണം.

കളിയുടെ ആറാം മിനിറ്റിൽ ഹാരിസ്‌ സെഫെറൊവിച്ചിലൂടെ സ്വിസ്‌ മുന്നിലെത്തി. 26–-ാം മിനിറ്റിൽ ഷക്കീരി ലീഡ്‌ ഉയർത്തി. രണ്ടാം പകുതിയിൽ പൊരുതിക്കളിച്ച തുർക്കി 62–-ാം മിനിറ്റിൽ ഇർഫാൻ കാഹ്‌വെസിയിലൂടെ ആശ്വാസ ഗോൾ കണ്ടെത്തി. ആറ്‌ മിനിറ്റിൽ ഷക്കീരി വീണ്ടും ഗോളടിച്ചു.ഇറ്റലിക്കെതിരായ മൂന്ന്‌ ഗോൾ തോൽവിയാണ്‌ സ്വിസിന്‌ തിരിച്ചടിയായത്‌. സ്വിറ്റ്‌സർലൻഡും വെയ്‌ൽസും തമ്മിലുള്ള കളി ഓരോ ഗോളടിച്ച്‌ സമനിലയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top