22 June Tuesday

യുഎസിൽ യുവാവിന്റെ 
മുഖത്ത്‌ ചവിട്ടി പൊലീസുകാരൻ ; ദൃശ്യം പുറത്തായതോടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021


വിക്‌ടർവില്ലെ
ട്രാഫിക് സിഗ്നലിൽ ബൈക്ക്‌ നിർത്തിയില്ലെന്ന്‌ ആരോപിച്ച്‌ അമേരിക്കയിൽ പൊലീസുകാരൻ യുവാവിനെ നിലത്തിട്ട്‌ മുഖത്ത്‌ ചവിട്ടി. കലിഫോർണിയയിലെ സാൻ ബെർണാഡിനോ കൗണ്ടിയിലാണ്‌ വില്ലി ജോൺസ്‌ (33) എന്ന യുവാവ്‌ മർദനത്തിന്‌ ഇരയായത്‌. ജോർജ്‌ ഫ്ലോയിഡിനെ പൊലീസുകാരൻ റോഡിൽ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധങ്ങൾ അവസാനിക്കും മുമ്പേയാണ്‌ യുവാവിനെതിരെ മർദ്ദനം.

പിന്തുടർന്ന പൊലീസിന്‌ മുന്നിൽ ബൈക്ക്‌ നിർത്തി കീഴടങ്ങുന്നതിനായി കൈകൾ പിന്നിൽ കെട്ടി നിലത്തു കിടക്കാനൊരുങ്ങിയ യുവാവിന്റെ മുഖത്ത്‌ ഓടിയെത്തിയ പൊലീസ്‌ ഉദ്യോഗസ്ഥൻ ചവിട്ടുകയായിരുന്നു. മറിഞ്ഞുവീണ യുവാവ്‌ തലയുയർത്തുന്നതിന്‌ മുമ്പ്‌ മുഖത്ത്‌ വീണ്ടും ചവിട്ടി. സമീപത്തെ കെട്ടിടത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതേ തുടർന്ന്‌ ശക്തമായ പ്രതിഷേധം ഉയരുകയാണ്‌. കുറ്റക്കാരനായ ഉദ്യോഗസ്ഥൻ അന്വേഷണ വിധേയമായി അവധിയിൽ പ്രവേശിച്ചതായും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top