KeralaLatest NewsNews

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ് ചാർജ് വർധിപ്പിക്കുമോ?: വ്യക്തമാക്കി ഗതാഗത മന്ത്രി

സഹകരണ ബാങ്ക് വഴിയുള്ള വിതരണത്തിന് കരാർ പുതുക്കും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ് ചാർജ് വർധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. കെഎസ്ആർടിസിയിലെ പെൻഷൻ പ്രതിസന്ധി പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവ്വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: ‘സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ് എന്നും അടിക്കും, വഴക്കാണ്’: ഭർത്താവ് കിരണിനെതിരെ വിസ്മയയുടെ ചാറ്റ്

സഹകരണ ബാങ്ക് വഴിയുള്ള വിതരണത്തിന് കരാർ പുതുക്കും. കെഎസ്ആർടിസിയിൽ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുമെന്നും ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവ്വീസിന്റെ ഉദ്ഘാടനമാണ് ഇന്ന് മന്ത്രി നിർവ്വഹിച്ചത്. തിരുവനന്തപുരം-എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിലാണ് സർവീസ്. പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡാണ് പരീക്ഷണസർവ്വീസിനുള്ള ബസ്സുകൾ കൈമാറിയത്.

Read Also: രാമക്ഷേത്ര ട്രസ്റ്റ് അംഗത്തിനെതിരെ ഭൂമിതട്ടിപ്പ് ആരോപണം വ്യാജം: മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

കെഎസ്ആർടിസിയുടെ പുനുരുദ്ധാരണ പാക്കേജായ റീസ്ട്ക്ചർ 2-ൽ വിഭാവനം ചെയ്തിട്ടുള്ള പ്രധാന കർമ്മ പരിപാടിയാണ് ഹരിത ഇന്ധനത്തിലേക്കുള്ള മാറ്റം. ഇതിന്റെ ഭാഗമായി ഡീസൽ ബസ്സുകൾ ഹരിത ഇന്ധനങ്ങളായ എൽഎൻജിയിലേക്കും സിഎൻജിയിലേക്കും പരിവർത്തനം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button