21 June Monday

ഇന്ധനവില: സംസ്ഥാനം നികുതി കുറയ്‌ക്കണമെന്ന യുഡിഎഫ്‌ ആവശ്യം ബിജെപി സർക്കാരിനെ ന്യായീകരിക്കാൻ: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

തിരുവനന്തപുരം > കേന്ദ്രം ഇന്ധനവില വർധിപ്പിക്കുമ്പോഴെല്ലാം സംസ്ഥാനം നികുതി കുറയ്‌ക്കണമെന്ന ആവശ്യം യുഡിഎഫും ചില മാധ്യമങ്ങളും ഉയർത്തുന്നത്‌ കേന്ദ്ര ബിജെപി സർക്കാരിനെ ന്യായീകരിക്കാനാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞു.

സംസ്ഥാനമല്ല ഇന്ധനവില വർധിപ്പിക്കുന്നത്‌. കേന്ദ്രം വില വർധിപ്പിക്കാതിരുന്നാൽ ഇന്ധനവില കൂടില്ല. എന്നാൽ, ആ ബിജെപി സർക്കാരിനെതിരെ നിലപാട്‌ സ്വീകരിക്കാൻ കോൺഗ്രസ്‌ തയ്യാറാകുന്നില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

ഫെഡറലിസത്തിനു നേരെ കടന്നാക്രമണം നടത്തുന്ന കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളെയാകെ തടസ്സപ്പെടുത്തുകയാണ്‌. വാക്‌സിന്‌ കേന്ദ്രത്തിനും സംസ്ഥാനത്തിനും രണ്ടു വില എന്നതിലും നാം അതുകണ്ടു. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൂടിയ നികുതിയാണ്‌ വാങ്ങുന്നത്‌.
മരംമുറി സംഭവത്തിൽ സർക്കാർ യഥാസമയം നടപടി സ്വീകരിച്ചു.

കർഷകനുകൂല നിലപാടാണ്‌ സർക്കാർ സ്വീകരിച്ചത്‌. അതിനെ ദുരുപയോഗം ചെയ്‌തിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും. കെപിസിസി പ്രസിഡന്റ്‌ എന്ന നിലയിൽ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ്‌ കെ സുധാകരൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top