
റോം: യൂറോ കപ്പിൽ ഇറ്റലിക്ക് തുടർച്ചയായ മൂന്നാം ജയം. ഗ്രൂപ്പ് എയിൽ ശക്തരായ വെയിൽസിനെ ഏകപക്ഷീകമായ ഒരു ഗോളിനാണ് ഇറ്റലി പരാജയപ്പെടുത്തിയത്. 39-ാം മിനിറ്റിൽ മാർക്കോ വെറാറ്റി എടുത്ത ഫ്രീകിക്ക് മറ്റോ പെസ്സിന ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. തുടർന്ന് മറുപടി ഗോളിനായി വെയിൽസ് ശ്രമിച്ചെങ്കിലും ഇറ്റലിയുടെ പ്രതിരോധ നിരയുടെ മുന്നിൽ ബെയ്‌ലും സംഘവും പരാജയപ്പെടുകയായിരുന്നു.
യൂറോ കപ്പിലെ മറ്റൊരു മത്സരത്തിൽ സ്വിറ്റ്‌സർലാൻഡ് തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ജയത്തോടെ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനത്തുള്ള സ്വിറ്റ്‌സർലാൻഡിന് പ്രീക്വാർട്ടർ കാണാതെ പുറത്തായി.
Read Also:- കോപ അമേരിക്കയിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ അർജന്റീന: ചിലിയും ഉറുഗ്വേയും നേർക്കുനേർ
സ്പെയിനിനെ പോളണ്ട് സമനിലയിൽ തളച്ചു. 25-ാം മിനിറ്റിൽ സൂപ്പർതാരം മൊറാട്ടയിലുടെ സ്പെയിൻ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ സൂപ്പർതാരം ലെവൻഡോകിസ്കിയിലൂടെ പോളണ്ട് സമനില നേടി. മികച്ച പന്തടക്കത്തോടെ കളിച്ച സ്പെയിനിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലീഡ് പന്ത് ലക്ഷ്യത്തിലെത്തിക്കാൻ അവർക്ക് സാധിച്ചില്ല.
Post Your Comments