20 June Sunday

രാജ്യത്ത് 24 മണിക്കൂറിനിടെ 58,419 പേർക്ക്‌ കോവിഡ്‌; 81 ദിവസത്തിനു ശേഷം അറുപതിനായിരത്തിൽ താഴെ

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

ന്യൂഡല്‍ഹി > രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 81 ദിവസത്തിനു ശേഷമാണ് പ്രതിദിന കേസുകള്‍ അറുപതിനായിരത്തിന് താഴെ എത്തുന്നത്.  രാജ്യത്ത് ഇതുവരെ 2,98,81,965 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ഇതുവരെ 2,87,66,009 പേര്‍ കോവിഡ് മുക്തരായിട്ടുണ്ട്. സമാന സമയപരിധിക്കിടെ 1576 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3,86,713 ആയി. നിലവില്‍ രാജ്യത്ത് 7,29,243 സജീവ കേസുകളാണുള്ളത്. ഇതുവരെ 27,66,93,572 ഡോസ് വാക്‌സിന്‍ നല്‍കി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top