20 June Sunday

രോ​ഗികളുടെ കൂട്ടമരണം: ആ​​ഗ്ര ആശുപത്രിക്ക് ക്ലീന്‍ചിറ്റ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

പ്രതീകാത്മക ചിത്രം

ആഗ്ര> ഓക്‌സിജൻ വിതരണം നിലച്ചാല്‍ സ്ഥിതി എന്താകുമെന്നറിയാല്‍ "മോക്‌ഡ്രിൽ' നടത്തിയതാണ് ആഗ്ര സ്വകാര്യ ആശുപത്രിയിൽ 22 കോവിഡ്‌ ബാധിതരുടെ മരണത്തിന് കാരണമെന്ന വെളിപ്പെടുത്തലിന് തെളിവില്ലെന്ന്‌ അന്വേഷണസംഘം.
രോഗികൾ മരിച്ചത്‌ അഞ്ചുമിനിറ്റ്‌ ഓക്‌സിജൻ വിതരണം നിർത്തിയ "മോക്‌ഡ്രിൽ'മൂലമാണെന്ന് ശ്രീപരസ്‌ ആശുപത്രി ഉടമ ഡോ. അരിജ്ഞയ്‌ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു.

ഇതോടെയാണ് അധികൃതർ അന്വേഷണം പ്രഖ്യാപിച്ചത്‌.
എന്നാല്‍ അന്വേഷണസംഘം ആശുപത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കി. മരിച്ചവരെല്ലാെം ​ഗുരുതരസ്ഥിതിയിലുള്ള രോ​ഗികളാണെന്നും ആശുപത്രിയില്‍ വേണ്ടത്ര ഓക്സിജന്‍ ഉണ്ടായിരുന്നുവെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്.  എപ്രിൽ 26നും -27നുമായിരുന്നു സംഭവം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top