തവനൂര്‍ ഗവ.ചില്‍ഡ്രന്‍സ് ഹോമിൽ എഡ്യുക്കേറ്ററെയും ട്യൂഷന്‍ ടീച്ചേഴ്‌സിനെയും നിയമിക്കും. ബിരുദാനന്തര ബിരുദം/ ബിരുദം, ബിഎഡ്, അധ്യാപന ജോലിയില്‍ മൂന്ന് വര്‍ഷത്തെ പരിചയം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. മാസം 10,000 രൂപ ഹോണറേറിയം ലഭിക്കും. ദിവസവേതനാടിസ്ഥാനത്തില്‍ കണക്ക്, സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങള്‍ക്കാണ് ട്യൂഷന്‍ ടീച്ചേഴ്‌സിന്റെ ഒഴിവ്. പ്രവൃത്തി ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ 8.30 വരെയും അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമയങ്ങളിലുമായിരിക്കും ക്ലാസ്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 21 ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ട്, ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സ്, തൃക്കണാപുരം, മലപ്പുറം, പിന്‍ 679573 എന്ന വിലാസത്തിലോ gohthavanur@gmail.com എന്ന ഇമെയിലിലേക്കോ അപേക്ഷിക്കണം. ഫോണ്‍: 0494 2698400
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..