19 June Saturday

സുധാകരൻ പറഞ്ഞ കാര്യങ്ങളെ കുറിച്ച്‌ അറിയില്ല: മമ്പറം ദിവാകരൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021


കണ്ണൂർ> ബ്രണ്ണൻ കോളേജിൽ നടന്നതായി കെ സുധാകരൻ പറയുന്ന കാര്യങ്ങളെ പറ്റി  തനിക്കറിവില്ലെന്ന്‌ മമ്പറം ദിവാകരൻ. കോളേജിൽ പിണറായി വിജയനെ ചവുട്ടി വീഴ്‌ത്തിയെന്ന   സുധാകരന്റെ പരാമർശത്തെ  കുറിച്ച്‌  പ്രതികരിക്കുകയായിരുന്നു മമ്പറം ദിവാകരൻ.

‘1971ൽ ഞാനും സുധാകരനും ഒന്നിച്ച്​ ​ബ്രണ്ണനിൽ പഠിച്ചയാളാണ്​. ഞങ്ങളുടെ സീനിയർ ആയിരുന്നു പിണറായി വിജയൻ. അന്ന്‌ കോൺഗ്രസിൽ രണ്ടു വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഇന്ദിരാ കോൺഗ്രസിനൊപ്പമായിരുന്നു ഞാൻ. സുധാകരൻ സംഘടനാ കോൺഗ്രസിലും’. ദിവാകരൻ പറഞ്ഞു.

കെ സുധാകരൻ മറുപടി നൽകി പ്രകോപനമുണ്ടാക്കുന്നത് ശരിയല്ല. പിണറായിക്ക് എതിരായ സുധാകരന്റെ പരാമർശം പാർട്ടിക്ക് ഗുണം ചെയ്യില്ല. പരുഷമായ വാക്കുകൊണ്ട് പ്രകോപനമുണ്ടാക്കുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് സമന്വയത്തിന്റെ പാത സ്വീകരിക്കണമെന്നും മമ്പറം ദിവകാരൻ  പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top