CricketLatest NewsNewsSports

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ടോസ് നേടിയ ന്യൂസിലാന്റ് ബൗളിങ് തിരഞ്ഞെടുത്തു

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസ് നേടിയ ന്യൂസിലാന്റ് ബൗളിങ് തിരഞ്ഞെടുത്തു. മഴ പെയ്ത് പിച്ചിൽ ഈർപ്പം നിറഞ്ഞിരിക്കുന്നതിനാൽത്തന്നെ ടോസ് മത്സരത്തിന് നിർണ്ണായകമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 14 ഓവറിൽ 41 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായ രോഹിത് ശർമയും(21) ശുഭ്മാൻ ഗില്ലുമാണ്(19) ക്രീസിൽ.

മത്സരം നടക്കേണ്ട സതാംപ്ടണിൽ കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴ കാരണം ആദ്യ ദിവസം മത്സരം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. മോശം കാലാവസ്ഥ മത്സരത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലായിരുന്നു ക്രിക്കറ്റ് ലോകം. അതേസമയം, മത്സരത്തിൽ ഐസിസി റിസർവ് ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം സമനിലയിൽ അവസാനിക്കുകയാണെങ്കിൽ ഇരു രാജ്യങ്ങളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ്മ, ജസ്പ്രീത് ബുംറ.

Read Also:- മുടി കൊഴിച്ചിൽ തടയാൻ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ന്യൂസിലാൻഡ് സ്‌ക്വാഡ്: ഡെവൺ കോൺവേ, ടോം ലതാം, കെയ്ൻ വില്യംസൺ, റോസ് ടെയ്‌ലർ, ഹെൻ‌റി നിക്കോൾസ്, ബി‌ജെ വാട്‌ലിംഗ്, കോളിൻ ഡി ഗ്രാൻ‌ഹോം, കെയ്‌ൽ ജാമിസൺ, ടിം സൗത്തി, ട്രെൻറ് ബോൾട്ട്, നീൽ വാഗ്നർ, അജാസ് പട്ടേൽ.

shortlink

Related Articles

Post Your Comments


Back to top button