20 June Sunday

മോഡിയുടെ വിശ്വസ്തന്‍ യുപി ബിജെപി ഉപാധ്യക്ഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

ന്യൂഡൽഹി> ഐഎഎസ്‌ ഗുജറാത്ത്‌ കേഡർ മുൻ ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്‌തനുമായ എ കെ ശർമയെ ഉത്തർപ്രദേശ്‌ ബിജെപി വൈസ്‌ പ്രസിഡന്റായി നിയമിച്ചു. നേരത്തേ  ശർമയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന മോഡിയുടെ  നിർദേശം മുഖ്യമന്ത്രി ആദിത്യനാഥ്‌  തള്ളിയിരുന്നു. ആദിത്യനാഥിനെ ഡൽഹിയിലേക്ക്‌ വിളിപ്പിച്ച്‌ ചർച്ചകളും നടത്തി.

യുപി മന്ത്രിസഭാ പുനഃസംഘടന ഉടൻ നടക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്‌ ശർമയെ പാർടിയിൽ നിർണായകസ്ഥാനത്ത്‌ കൊണ്ടുവന്നത്‌. അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കേണ്ട സാഹചര്യത്തിൽ ഈ നിയമനം പ്രാധാന്യമുള്ളതാണ്‌. ഐഎഎസിൽനിന്ന്‌ സ്വയം വിരമിച്ചാണ്‌ ശർമ ബിജെപിയിൽ സജീവമായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top