19 June Saturday

പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിൽ വീഴ്‌ച; നജീബ് കാന്തപുരം എംഎൽഎയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത് ഹർജി

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021

കൊച്ചി > പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച നജീബ് കാന്തപുരം എംഎൽഎയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത് ഇടതു മുന്നണി സ്ഥാനാർത്ഥി കെ പി മുഹമ്മദ് മുസ്‌തഫ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചു. പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിൽ വരണാധികാരിയുടെ വീഴ്‌ച ചൂണ്ടിക്കാട്ടിയാണ് ഹർജി.

348 പോസ്റ്റൽ ബാലറ്റുകൾ വരണാധികാരി നിരസിച്ചുവെന്നും അതിൽ മുന്നൂറോളം വോട്ടുകൾ തനിക്ക് അനുകൂലമായി പോൾ ചെയ്‌തിട്ടുണ്ടന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. 38 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് നജീബ് കാന്തപുരത്തിനുണ്ടായിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top