KeralaLatest News

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് സിപിഎം ഒത്താശയിൽ അനധികൃത നിയമനമെന്ന് ആരോപണം

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് ഇവർക്ക് താത്കാലിക ജോലി നല്‍കിയത്.

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് സിപിഎമ്മിന്റെ ശുപാര്‍ശയില്‍ ജോലിയെന്ന് ആരോപണം. മുഖ്യപ്രതി പീതാംബരന്റെ ഭാര്യ അടക്കമുള്ളവര്‍ക്കാണ് ജോലി ലഭിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് ഇവർക്ക് താത്കാലിക ജോലി നല്‍കിയത്.

കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം. പീതാബംരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി.ജെ.സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ നിയമനം നല്‍കിയിരിക്കുന്നത്.

read also: ‘രണ്ടു കൈകളും ചേർത്തു പിടിച്ചുള്ള ഏക്ഷൻ, ഏക്ഷൻ ഹീറോ വിജു’ എന്ന സിനിമയിൽ നിന്നും- ശ്രീജിത്ത് പണിക്കർ

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കണമെന്നത് പാര്‍ട്ടിയുടെ ശുപാര്‍ശയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button