19 June Saturday

വിശ്വാസികളെ 
തടയുകയല്ല ലക്ഷ്യം: 
മന്ത്രി 
കെ രാധാകൃഷ്ണന്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021


കോവളം
വിശ്വാസികളെ തടയുക എന്നത് സർക്കാരി​ന്റെ ലക്ഷ്യമല്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ആരെയും ദ്രോഹിക്കാനല്ല  രോഗവ്യാപനം തടയാനും വിശ്വാസികളുടെ സുരക്ഷയ്ക്കുമായാണ്‌ ഈ തീരുമാനം. ലോക്‌ഡൗണ്‍ നിയന്ത്രണത്തിലെ ഇളവുകളില്‍നിന്ന് ആരാധനാലയങ്ങളെ ഒഴിവാക്കിയതിന്റെ കാരണം മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു മന്ത്രി. 

നിയന്ത്രണം ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കാനല്ല. രോഗവ്യാപനം നിയന്ത്രണ വിധേയമാകുന്നതനുസരിച്ച് ഇളവുകള്‍ നല്‍കും. ക്ഷേത്രങ്ങളിൽ എത്തുന്നവർക്കും രോഗം ഉണ്ടാകുന്നുണ്ട്. ആളുകള്‍ തടിച്ചുകൂടുന്നത് വ്യാപനത്തിന് കാരണമാകും. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ പ്രത്യേകം ഇടപെടല്‍ നടത്തുന്നത്. ഓണ്‍ലൈനില്‍ അര്‍ച്ചന നടത്താനുള്ള സൗകര്യങ്ങൾ ചെയ്‌തിട്ടുണ്ട്.  എല്ലാ മേഖലയിലും രോഗവ്യാപനം നടയുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top