18 June Friday

ലക്ഷദ്വീപിൽ ഭൂമി പിടിച്ചെടുക്കൽ 
നീക്കം താൽക്കാലികമായി നിർത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021


കൊച്ചി
ലക്ഷദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി നിർബന്ധപൂർവം പിടിച്ചെടുക്കാനുള നീക്കം താൽക്കാലികമായി നിർത്തിവച്ചു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അഡ്മിനിസ്ട്രേഷനുകീഴിലെ റവന്യൂ വിഭാഗത്തിന്റെ പിൻമാറ്റം.   ഭൂവുടമകളെ മുൻകൂട്ടി അറിയിക്കാതെയാണ് കവരത്തി ദ്വീപിൽ ഇരുപതോളംപേരുടെ സ്ഥലം പിടിച്ചെടുക്കാൻ ശ്രമിച്ചത്. റവന്യൂ ഉദ്യോഗസ്ഥർ പ്രദേശത്ത് കൊടികൾ നാട്ടിയപ്പോഴാണ് ഉടമകൾ അറിഞ്ഞത്. തുടർന്ന് നാട്ടുകാർ കൊടികൾ നീക്കം ചെയ്തു. ഇതിനെതിരെ നടപടിക്ക് അധികൃതർ തയ്യാറായില്ല. എന്നാൽ പിടിച്ചെടുക്കൽ നീക്കം ഉപേക്ഷിച്ചതായി രേഖാമൂലം അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കവരത്തി ദ്വീപുവാസികൾ പറഞ്ഞു.

പ്രഫുൽ പട്ടേൽ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയെടുത്തശേഷം ഇറക്കിയ എൽഡിഎആർ നിയമത്തിന്റെ കരട് രൂപരേഖ നൽകുന്ന അധികാരം ഉപയോഗിച്ചാണ് സ്വകാര്യഭൂമി പിടിച്ചെടുക്കൽ നടപടി ആരംഭിച്ചത്. ലക്ഷദ്വീപിലെ വികസനപ്രവർത്തനങ്ങൾക്ക് സ്വകാര്യഭൂമി യഥേഷ്ടം പിടിച്ചെടുക്കാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിനെതിരെ ലക്ഷദ്വീപിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top