18 June Friday

ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പ്‌ ഫൈനൽ; ആദ്യ സെഷൻ മഴമൂലം ഉപേക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

സതാംപ്‌ടണ്‍ > ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ---‐ ന്യൂസിലന്‍ഡ് ഫൈനലിലെ ആദ്യ സെഷന്‍ മഴമൂലം ഉപേക്ഷിച്ചു. ടോസിടാന്‍ പോലും കഴിയാത്ത പ്രതികൂലമായ കാലാവസ്ഥയാണ് സതാംപ്‌ടണില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ച തിരിഞ്ഞ് 2.30നായിരുന്നു ടോസ് ഇടേണ്ടിയിരുന്നത്. എപ്പോള്‍ കളി ആരംഭിക്കാനാകും എന്ന് ഇപ്പോള്‍ വ്യക്തമല്ല. മുന്‍ നിശ്‌ചയിച്ച സമയക്രമം പ്രകാരം ഇന്ത്യന്‍സമയം വൈകിട്ട് അഞ്ച് മണിക്കാണ് ആദ്യ സെഷന്‍ അവസാനിക്കേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top