18 June Friday
കോവിഡിന്റെ പശ്ചാത്തലത്തിൽ സഹായം അനുവദിച്ച്‌ സർക്കാർ ഉത്തരവായി

ക്ഷേമനിധി ബോർഡുകൾക്ക്‌ 210.33 കോടി ; തൊഴിലാളികൾക്ക്‌ 
1000 രൂപവീതം സഹായം

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

തിരുവനന്തപുരം
ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കോവിഡിന്റെ പശ്ചാത്തലത്തിൽ 210.33 കോടി രൂപ സഹായം അനുവദിച്ച്‌ സർക്കാർ ഉത്തരവായി. ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ എല്ലാ തൊഴിലാളികൾക്കും 1000 രൂപ സഹായം ലഭിക്കുമെന്ന്‌ തൊഴിൽമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ധനകമ്മിയുള്ള ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ സഹായം നൽകും. ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലേബർ കമീഷണർ അടിയന്തരമായി തുക കൈമാറും

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top