19 June Saturday

സംസ്ഥാനത്ത്‌ ഇന്നും നാളെയും 
കർശന നിയന്ത്രണം ; പ്രവർത്തനാനുമതി മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവീസുകൾക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ശനിയും ഞായറും കർശന നിയന്ത്രണം. മെഡിക്കൽ സേവനങ്ങളും അവശ്യസർവീസുകൾക്കും മാത്രമേ പ്രവർത്തനാനുമതിയുള്ളൂ. വാരാന്ത നിയന്ത്രണത്തിൽ പൊലീസ്‌ പരിശോധന കർശനമാക്കും.

പ്രവർത്തിക്കുന്നവ
അവശ്യസേവന വിഭാഗത്തിൽപെട്ട കേന്ദ്ര – സംസ്ഥാന ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷൻ, ടെലികോം, ഇന്റർനെറ്റ്‌ സേവനദാതാക്കൾ
ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ. ഹോം ഡെലിവറി മാത്രം. 
ബേക്കറികൾ രാത്രി ഏഴുവരെ
ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം വിൽക്കുന്ന കടകളും കള്ളുഷാപ്പുകളും (പാഴ്‌സൽ മാത്രം) രാത്രി ഏഴുവരെ
വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, ബസ്‌സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം. 
യാത്രാ രേഖകൾ ഉണ്ടാകണം
രോഗികളുടെ കൂട്ടിരുപ്പുകാർ, വാക്‌സിൻ സ്വീകരിക്കുന്നവർ എന്നിവർക്ക്‌ രേഖ കാണിച്ച്‌ യാത്ര ചെയ്യാം  
കെഎസ്‌ആർടിസി, സ്വകാര്യ ബസ്‌ സർവീസുകൾ ഉണ്ടാകില്ല. ആരോഗ്യപ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കുമായി പ്രത്യേക സർവീസ്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top