
കൊച്ചി : സോഷ്യൽ മീഡിയയിൽ സജീവമാണ് നർത്തകിയും നടിയുമായ താരാ കല്യാണിന്റെ മകൾ സൗഭാഗ്യ. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിൽ ശിവൻ എന്ന കഥാപാത്രത്തിൽ എത്തിയ അർജ്ജുൻ ആണ് സൗഭാഗ്യയുടെ ഭർത്താവ്. ഇപ്പോഴിതാ കുടുംബത്തില്‍ നടന്ന രണ്ട് വലിയ ദുഃഖങ്ങളെ കുറിച്ച് പറയുകയാണ് സൗഭാഗ്യ.
അര്‍ജുന്റെ കുടുംബം ഏറ്റവും വേദന നിറഞ്ഞൊരു അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നതെന്നും ഫാമിലി ഫോട്ടോ പങ്കുവെച്ച് അതിലെ രണ്ട് പേരെ കൊറോണ തട്ടിയെടുത്തുവെന്ന ദുഖവാര്‍ത്തയാണ് സൗഭാഗ്യ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
read also: അതീവ ജാഗ്രത വേണം: മൂന്നാം തരംഗത്തിലേക്കുള്ള സാധ്യത കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി
”ഇത് ശേഖര്‍ ഫാമിലി. ഇടത് വശത്ത് നിന്ന് തുടങ്ങുകയാണെങ്കില്‍ ആദ്യം നില്‍ക്കുന്നത് എന്റെ മരുമകന്‍, നാത്തൂന്‍, സഹോദരന്‍, അമ്മായിയമ്മ, എന്റെ ഭര്‍ത്താവ്, അമ്മായിയച്ഛന്‍, ഞാന്‍, എന്റെ മരുമകള്‍ എന്നിവരാണ് ചിത്രത്തിലുള്ളത്. ഒരിക്കലിത് സന്തോഷം നിറഞ്ഞ പൂര്‍ണമായ കുടുംബമായിരുന്നു. ജീവിതം പ്രവചിക്കാന്‍ പറ്റാത്തതും വിചിത്രവുമാണ്. ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും വിലയേറിയെ രണ്ട് നെടുംതൂണുകള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. എന്റെ സഹോദരിയും അമ്മായിയച്ഛനും. നഷ്ടപ്പെട്ടവരെ തിരിച്ച് കൊണ്ട് കൊണ്ട് വരാന്‍ തീര്‍ച്ചയായും നമുക്ക് സാധിക്കില്ല. എന്നാല്‍ നമ്മുടെ കൂടെ ഉള്ളവരെ സംരക്ഷിക്കാന്‍ ദൈവം നമ്മളെ സഹായിക്കട്ടേ..” സൗഭാഗ്യ കുറിച്ചു.
സോഷ്യൽ മീഡിയയിലൂടെ നിരവധിപേരാണ് ഇവർക്ക് ആശ്വാസ വാക്കുകൾ പങ്കുവയ്ക്കുന്നത്
Post Your Comments