Latest NewsNewsIndia

മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്ന് പെട്രോൾ ഊറ്റാൻ തിക്കും തിരക്കും കൂട്ടി നാട്ടുകാർ : വീഡിയോ കാണാം

ശിവപുരി : വഴിയരികില്‍ മറിഞ്ഞു കിടക്കുന്ന പെട്രോള്‍ ടാങ്കറില്‍ നിന്നും ഇന്ധനം മോഷ്ടിക്കാന്‍ തിക്കും തിരക്കും കൂട്ടുന്ന നാട്ടുകാരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.

Read Also : സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് കൂടാനുള്ള കാരണമെന്തെന്ന് വെളിപ്പെടുത്തി ഡോക്ടർമാർ  

മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം. റോഡിലേക്ക് വീണ് പരന്നൊഴുകിയ പെട്രോള്‍ പാത്രം കൊണ്ടും കൈകൊണ്ടും കോരിയെടുക്കാന്‍ ശ്രമം നടത്തുന്നത് വീഡിയോയില്‍ കാണാം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ പോലും തിരിഞ്ഞു നോക്കാതെയാണ് ആള്‍ക്കാര്‍ കയ്യില്‍കിട്ടിയ കുപ്പികളിലും മറ്റും പെട്രോള്‍ ഊറ്റിയെടുത്തത്. ലോറിക്ക് ചുറ്റും അനേകം ആള്‍ക്കാര്‍ ഉണ്ടെങ്കിലും പരിക്കേറ്റയാളെ സഹായിക്കാന്‍ ആരും എത്തിയില്ല.

അതേസമയം രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 53 ദിവസത്തിനിടെ ഇരുപത്തിയാറ് തവണയും ഈ മാസം പത്ത് തവണയുമാണ് വില വര്‍ധിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button