18 June Friday

ഡച്ച് പട പ്രീ ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021


ആംസ്റ്റർഡാം
തുടർച്ചയായ രണ്ടാം ജയത്തോടെ നെതർലൻഡ്സ് യൂറോ കപ്പ് ഫുട്ബാൾ പ്രീ ക്വാർട്ടറിൽ. ഓസ്ട്രിയയെ രണ്ട് ഗോളിന് കീഴടക്കി. പെനൽറ്റിയിലൂടെ മെംഫിസ് ഡിപെയാണ് ഡച്ചുകാരെ മുന്നിലെത്തിച്ചത്. രണ്ടാം പകുതി ഡെൻസെൽ ഡംഫ്രീസ് ലീഡുയർത്തി. 2008നുശേഷം ആദ്യമായാണ്  നെതർലൻഡ്സ് അവസാന പതിനാറിൽ കടക്കുന്നത്.

മറ്റൊരു കളിയിൽ  ഉക്രെയ്‌ൻ നോർത്ത്‌ മാസിഡോണിയയെ 2–-1ന്‌ വീഴ്ത്തി. തുടർച്ചയായ രണ്ടാംതോൽവിയോടെ മാസിഡോണിയ പുറത്താകലിന്റെ വക്കിലെത്തി.ആന്ദ്രി യർമൊലെങ്കോയും റൊമാൻ യറാംചുക്കും ഉക്രെയ്‌ന്റെ ഗോളുകൾ നേടി. അലിയോസ്‌കിയാണ്‌ മാസിഡോണിയയുടെ ആശ്വാസം കണ്ടെത്തിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top