18 June Friday

മാലിന്യ തർക്കം: വീട്ടമ്മ യുവാവിന്റെ കൈ വെട്ടി

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021


ഇടുക്കി> അണക്കരയിൽ മാലിന്യം ഇട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈവെട്ടി. അണക്കര ഏഴാംമയിൽ സ്വദേശി മനുവിന്റെ കൈയാണ്‌ അയൽവാസി ജോമോൾ വെട്ടിയത്.

മനുവിനെ  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം

ജോമോളും കുടുംബവും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നുവെന്ന് മനുവിന്റെ ഭാര്യ ദിവ്യ പറഞ്ഞു. അയൽക്കാരുമായി എപ്പോഴും വഴക്കുണ്ടാക്കും. നേരത്തേ ജോമോളുടെ ഭർത്താവ് അയൽവാസിയെ വെട്ടിയിരുന്നു. പക്ഷെ കേസ് ഒന്നും ഉണ്ടായില്ല. കൊല്ലാൻ ഉദ്ദേശിച്ചു തന്നെയാണ് ജോമോൾ മനുവിനെ വെട്ടിയതെന്നും ദിവ്യ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top