മാഡ്രിഡ്
റയൽ മാഡ്രിഡ് കുപ്പായത്തിൽ ഇനി സെർജിയോ റാമോസ് ഇല്ല. 16 വർഷം റയലിന്റെ പ്രതിരോധ ഹൃദയത്തിൽ നിറഞ്ഞ മുപ്പത്തഞ്ചുകാരന്റെ കരാർ ജൂണിൽ അവസാനിച്ചിരുന്നു. കരാർ പുതുക്കാനുള്ള നീക്കങ്ങളൊന്നും വിജയം കണ്ടില്ല. യൂറോ കപ്പിനുള്ള സ്‌പാനിഷ് ടീമിലും റാമോസിന് ഇടംകിട്ടിയിരുന്നില്ല. നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് റമോസ് റയലിൽ നേടിയത്.
19–-ാം വയസ്സിൽ സെവിയ്യയിൽനിന്നാണ് റയലിലെത്തിയത്. തുടർന്ന് 671 മത്സരങ്ങളിൽ 101 ഗോൾ ഈ സെന്റർ ബാക്ക് നേടി. ഈ തലമുറയിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളാണ് റാമോസ്. 2014ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ 93–-ാം മിനിറ്റിൽ സമനില ഗോൾ നേടിയത് റാമോസായിരുന്നു. അധികസമയക്കളിയിൽ അത്‌ലറ്റികോ മാഡ്രിഡിനെ 4–-1ന് തോൽപ്പിച്ച് റയൽ ചാമ്പ്യൻമാരാകുകയും ചെയ്‌തു. 22 കിരീടങ്ങൾ ആകെ നേടി. റയൽ പ്രസിഡന്റ് ഫ്‌ളോറെന്റീനോ പെരെസിന് റാമോസിന് കരാർ നീട്ടിനൽകാൻ താൽപ്പര്യമുണ്ടായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..