Latest NewsNewsKuwaitGulf

കുവൈറ്റിൽ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരൻ വാഹനാപകടത്തിൽ മരിച്ചു. സിക്സ്ത് റിങ് റോഡിൽ സാദ് അൽ അബ്ദുള്ള ഏരിയയ്ക്ക് എതിർവശത്താണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായത്.

45 വയസ്സുള്ള ഇന്ത്യക്കാരനാണ് അപകടത്തിൽ ദാരുണമായി മരിച്ചത്. അപകട വിവരം അറിഞ്ഞ ഉടൻ പൊലീസും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തിയെങ്കിലും കീഴ്മേൽ മറിഞ്ഞ വാഹനത്തിൽ നിന്നും മൃതദേഹം പുറത്തെടുക്കാൻ സാധിച്ചില്ല. പിന്നീട് അഗ്നിശമനസേന അംഗങ്ങളെത്തിയാണ് തകർന്ന കാറിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. പരിശോധനയ്ക്കായി മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി.

shortlink

Related Articles

Post Your Comments


Back to top button